/sathyam/media/media_files/mhGpWiiAnLvLYPh24rN8.jpg)
അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സംസാരിക്കുന്നു
മണ്ണാർക്കാട്: പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ കോർപറേറ്റ് ഓഫീസ് കേരള തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. യുജിഎസ് ഗ്രൂപ്പ് എംഡി അജിത്ത് പാലാട്ട് അധ്യക്ഷനായി.
സഹകരണ മേഖല ഇന്ത്യയില്‍ ശക്തമായിട്ടുള്ളത് കേരളത്തിലാണ്. ഒരു ധനകാര്യ സ്ഥാപനം എന്ന നിലയ്ക്ക് അർബൻ ഗ്രാമീൺ സൊസൈറ്റി ജില്ലയിൽ വലിയ പുരോഗതി നേടിയതിനൊപ്പം കേവലം മൂന്നുവർഷംകൊണ്ട് ഒമ്പത് ബ്രാഞ്ചുകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ഈ സംവിധാനത്തിന്റെ വൈപുല്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. വിശ്വസനീയമായ സാമൂഹ്യ സാമ്പത്തിക ഫലങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെ ശാക്തീകരിക്കുക എന്നതും ഈ സ്ഥാപനം ഒരു ദൗത്യമായി കാണുന്നത് മാതൃകാപരമാണ്. മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
/sathyam/media/media_files/7yvp1fO773BIaFt0diwf.jpg)
സ്ട്രോങ്ങ് റൂം ഉദ്ഘാടനം എംഎൽഎ എൻ.ഷംസുദ്ദീൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, മണ്ണാർക്കാട് മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ പ്രസീത ടീച്ചർ, ജനപ്രതിനിധികൾ, രാഷ്ട്രീയ- സാംസ്കാരിക-വ്യാപാരി-സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഡൽഹി മൈനോറിറ്റി കമ്മീഷൻ ബോർഡ് മെമ്പർ വർഗീസ് കുര്യൻ, സാംസ്കാരിക പ്രവർത്തകൻ കെപിഎസ് പയ്യനടം, സംസ്ഥാന കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവും സ്പെഷ്യൽ എഡ്യൂക്കേഷൻ സാരഥിയുമായ അച്യുതൻ പനച്ചിക്കുത്ത് തുടങ്ങിയവരെ മന്ത്രി ആദരിച്ചു.
മണ്ണാർക്കാട് മെയിൻ റോഡിൽ പള്ളിപ്പടി കസാമിയ കെട്ടിടത്തിലാണ് മുഖ്യ കാര്യാലയം. സുതാര്യവും ലളിതവുമായ ഇടപാടുകളിലൂടെ സാധാരണക്കാർക്ക് ആശ്രയമാവുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ പ്രവർത്തിക്കുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ സ്ഥാപനങ്ങൾ. അഫ്സൽ എൻ.പി.സ്വാഗതവും ശ്യാംകുമാർ.കെ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us