പഠനോർമ്മകൾക്ക് മരണമില്ല; മധുരിക്കും ഓർമ്മകൾ പങ്കിട്ട് കരിമ്പ ഗവ. ഹൈസ്‌കൂളിലെ 1979 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി

New Update
karimba govt hs 1979 batch-2

പാലക്കാട്: കരിമ്പ ഗവ. ഹൈസ്‌കൂളിലെ 1979 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും  ഒത്തുചേര്‍ന്ന് സൗഹൃദം ഊഷ്മളമാക്കി. കല്ലടിക്കോട് റോട്ടറി ക്ലബ് ഹാളിൽ ചേർന്ന ‘സ്മൃതി മധുരം’ പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു.

Advertisment

സഹപാഠികള്‍ ഓരോരുത്തരും ഓര്‍മ്മകള്‍ പങ്കിട്ടും ഗാനം ആലപിച്ചും സ്നേഹ സംഗമം ആഹ്ളാദകരമാക്കിയപ്പോൾ പഴയകാല വിദ്യാലയ ജീവിതത്തിലേക്ക് മടങ്ങിയ അനുഭൂതി. പൂര്‍വ്വ അധ്യാപകരായ സുന്ദരൻ മാസ്റ്റർ, സ്യമന്തകം ടീച്ചർ എന്നിവർ അധ്യാപന കാല ഓർമ്മകൾ പങ്കുവച്ചു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ കൂട്ടുകാരെയോർത്ത് സങ്കടപ്പെട്ടു. സ്മൃതി മധുരത്തിന് എത്തിയവർ  ഒരുമിച്ചിരുന്ന് ചിത്രമെടുത്തു.

karimba govt hs 1979 batch

അടുത്ത വർഷം വീണ്ടും കാണാമെന്ന ഉറപ്പിന്മേൽ ഒത്തുകൂടിയ നേരം മുഴുവൻ ആഘോഷമാക്കി അവർ വീണ്ടും വ്യക്തിപരമായ തിരക്കുകളിലേക്ക്‌ മടങ്ങി. കെ കെ ചന്ദ്രൻ അധ്യക്ഷനായി. ഗോപകുമാർ.വി, പ്രാർത്ഥനാ ഗാനമാലപിച്ചു.സുഷമ, ഇസ്മായിൽ എസ് എം, മണികണ്ഠൻ എന്നിവർ സ്കൂൾ കാല ഓർമ്മകൾ പങ്കിട്ടു.

Advertisment