മലമ്പുഴ മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിൽ പതിനാറാം മരിയൻ തീർത്ഥാടനവും പതിനെട്ടാം ഊട്ടു തിരുനാളും നടത്തി

New Update
mariyan theerthadanam

മലമ്പുഴ: പരിശുദ്ധ മാതാവിൻ്റെ ജനന തിരുനാളിനോടനുബന്ധിച്ച് മലമ്പുഴ മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിൽ എട്ടുനോമ്പാചരണം, പതിനാറാം മരിയൻ തീർത്ഥാടനം; പതിനെട്ടാം ഊട്ടു തിരുന്നാൾ എന്നിവ നടത്തി. തിരുന്നാൾ ദിവസം രാവിലെ എട്ടിന് സെൻ്റ് ജൂഡ്സ് ദേവാലയ കപ്പേളയിൽ നിന്നും ആരംഭിച്ച മരിയൻ തീർത്ഥാടന പദയാത്ര മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ.ആൻസൻ മേച്ചേരി ഫ്ലാഗ് ഓഫ് ചെയ്തു.

Advertisment

പദയാത്ര ദേവാലയത്തിലെത്തിയതിനു ശേഷമുള്ള ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനക്ക് ഫാ: ജോസഫ് ചിറയിൽ എംസിബിഎസ് മുഖ്യകാർമ്മികത്വം വഹിച്ചു. പുല്ലിശ്ശേരി സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ.കുര്യാക്കോസ് മാരി പുറത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദിക്ഷണം, ഈട്ടുനേർച്ച എന്നിവയുണ്ടായി.

വികാരി ഫാ. ജിതിൻ ചെറുവത്തൂർ, കൈകാരന്മാരായ ബിനോയ് പുത്തൻപുരയിൽ, ബിജു തടത്തിൽ, കൺവീനർമാരായ മാണിച്ചൻ വെള്ളാപ്പാട്ട്, തോമാസുകുട്ടി തടത്തിൽ, മനേഷ് പള്ളിക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment