/sathyam/media/media_files/7DgchqtW9cx11zDpDuTY.jpg)
മലമ്പുഴ: കദീജ താത്തയുടെ ചട്ടിയിലും പെട്ടിയിലും, പണം. ഇത് കണ്ട് ഞെട്ടി നാട്ടുകാരും, പോലീസും. മലമ്പുഴ ശാസ്താ കോളനിയിൽ പുറമ്പോക്കിൽ താമസിക്കുന്ന കദീജതാത്തയുടെ ഷെഡിൽ നിന്ന് വ്യാഴാഴ്ച്ച പോലീസും, മെമ്പറും, പാലിയേറ്റീവ് പ്രവർത്തകരും, നാട്ടുക്കാരും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
ചട്ടിയിലും കിടക്കയ്ക്കിടയിലും അലമാരയിമുമായി ചുരുട്ടിയും റബർ ബാൻ്റ് ഇട്ട നിലയിലുമായി നോട്ടുകൾ കണ്ടെത്തി. കിട്ടിയ നോട്ടുകൾ പോലീസും, പാലീയേറ്റീവ് പ്രവർത്തകരും, പഞ്ചായത്തംഗവും, കനറാ ബാങ്ക് ജീവനക്കാരും ചേർന്ന് എണ്ണി തിട്ടപെടുത്തിയപ്പോൾ 2,67525 രൂപയും, 6 പവൻ വരുന്ന മാല, രണ്ട് പാദസരം, കമ്മൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
/sathyam/media/media_files/dyE6thXNQCtyLQqGN9pH.jpg)
വ്യാഴാഴ്ച്ച രാവിലെ മുറ്റം അടിച്ച് വൃത്തിയാക്കുന്നതിനിടയിൽ താഴെ വീണ് പരിക്കേറ്റ ഇവരെ രാവിലെ ആശ പ്രവർത്തകരും പഞ്ചായത്തംഗവും, സിപിഐഎം പ്രവർത്തകരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. വർഷങ്ങളായി ജലസേചന വകുപ്പിൻ്റെ വലത് കനാലിൽ ഷെഡ് വെച്ച് താമസിക്കുന്ന ഇവരുടെ ഷെഡ് നാലു വർഷം മുമ്പ് തീ പിടിച്ചിരുന്നു.
അന്ന് ഇതുപോലെ ചാക്കിൽ കെട്ടിവെച്ച നിലയിൽ ലക്ഷങ്ങൾ കണ്ടെത്തിയിരുന്നു. തീ കത്തിയതിൽനിന്ന് വേർതിരിച്ചെടുത്തപ്പോൾ 370000 രൂപ കിട്ടി, ബാക്കി കത്തി ചാമ്പലായിരുന്നു. രണ്ട് മാസം മുമ്പ് ബൈക്കിലെത്തി ഇവരുടെ കഴുത്തിലിട്ടിരുന്ന മാല പിടിച്ച് പറിക്കാൻ ശ്രമം നടത്തിയിരുന്നു.
15 വർഷത്തിലധികമായി മലമ്പുഴ ശാസ്താ കോളനിയിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. രാവിലെ മന്തക്കാട്ടിലെ മന്തക്കാട്ടിലെ ചില കടകൾ അടിച്ച് വൃത്തിയാക്കി കൊടുക്കും. നാട്ടുകാരുടെ സഹായവും, പെൻഷനുമാണ് വരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us