/sathyam/media/media_files/QsYtFSkWP0RW83AD6kUn.jpg)
മണ്ണാർക്കാട്: ശാരീരിക,മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിൽപ്പെട്ടവരെ ചേർത്തു നിർത്തുന്നതിനായി പരിശ്രമിക്കുന്ന എടത്തനാട്ടുകര എസിടി വെക്കേണൽ ട്രൈനിങ്ങ് സെന്റർ മാനേജർ പി.പി.ഏനുവിന് ആദരം.
ദേശീയഅദ്ധ്യാപക ദിനത്തിൽ ചെൽഡ് പ്രൊട്ടക്റ്റഡ് ടീം (സിപിടി) പാലക്കാട് ജില്ലയുടെ സ്നോഹാദരം പി.പി.ഏനുവിന് സംസ്ഥാന മെംബർ ഷൈനി തൃശൂർ, പാലക്കാട് ജില്ലാ പ്രസിഡന്റ് സതിഷ് കുമാർ എന്നിവർ സമ്മാനിച്ചു. ടീച്ചർമാരായ സുനിത, രാധിക, ഹസനത്ത്, ലുബാനത്ത്, രാഹില എന്നിവരെയും എസിടി സെന്ററിൽ എത്തി ആദരിച്ചു.
ചടങ്ങിൽ കെ.എം.ഫാത്തിമ, ജില്ല സെക്രട്ടറി റഷിദ് കൊല്ലങ്കോട്, നാസർ തൃത്താല, ഹക്കിം എടത്തനാട്ടുകര എന്നിവർ സ്നേഹാദരം പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടെത്താനും അവർക്ക് തണലൊരുക്കാനും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് പി.പി.ഏനു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us