മട്ടുപ്പാവിലെ കൃഷിക്ക് പുരസ്‌ക്കാരങ്ങൾ നേടിയ തോട്ടിങ്ങൽ വീട്ടിൽ ജയപ്രീയതയെ ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആദരിച്ചു

New Update
jayapreetha honoured

തച്ചമ്പാറ: വീട്ടു മുറ്റത്തും മട്ടുപ്പാവിലും സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി നിരവധി പുരസ്‌കാരങ്ങൾ നേടിയ ഇടക്കുറുശ്ശി തോട്ടിങ്ങൽ വീട്ടിൽ ജയപ്രീയതയെ ആദരിച്ചു. ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ പൊന്നംകോട് വിപുലമായ ഓണാഘോഷ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു സ്നേഹാദരം.

Advertisment

വീടിന്റെ ടെറസില്‍ ജയപ്രീത ഒരുക്കിയ ചെണ്ടുമല്ലി കൃഷിയും പഴചെടികളും പച്ചക്കറികളും ഹൃദയഹാരിയായ കാഴ്ചയാണ്. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അനുമോദന പൊതുയോഗം പിടിഎ പ്രസിഡന്റ്  സജീവ് ജോർജ് ഉദ്ഘാടനം ചെയ്തു.

മട്ടുപ്പാവിൽ സമ്മിശ്ര കൃഷിത്തോട്ടം ഒരുക്കി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ആൻഡ് കലാം വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ ഇടക്കുറശ്ശി തോട്ടിങ്ങൽ വീട്ടിൽ ജയപ്രീതയെ റവ. ഫാ.മാർട്ടിൻ കളമ്പാടൻ നിലവിളക്ക് നൽകി ആദരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ഫിലോ തോട്ടപ്പിള്ളി അധ്യക്ഷയായിരുന്നു. ഓണത്തിനോട് അനുബന്ധിച്ച് നടത്തിയ സൗഹൃദ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. പത്ര പുസ്തക മത്സര വിജയി അമേയ എ കെ യ്ക്ക് എച്ച് എം റവ. സി.ഫിലോ തോട്ടപ്പിള്ളി ക്യാഷ് അവാർഡ് നൽകി. റവ.സിസ്റ്റർ ലില്ലി ജോൺ, റവ.സി.ആൻജലിൻ, സെബാസ്റ്റ്യൻ വടക്കേൽ, പ്രഭല, ബീന, ദീപ എന്നിവർ പ്രസംഗിച്ചു.

Advertisment