വ്യക്തിയുടെ അന്തസ്സും സ്വത്വവും യാഥാര്‍ത്ഥ്യമാകുന്നത് നന്മയുള്ള കുടുംബങ്ങളിലൂടെ; പള്ളിപ്പറ്റ കുടുംബ സംഗമം നടത്തി

New Update
pallippetta kudumba sangamam

മണ്ണാർക്കാട്: അലനല്ലൂർ,എടത്തനാട്ടുകര പ്രദേശത്തെ പുരാതനമായ പള്ളിപ്പെറ്റ തറവാട്ടിലെ കുടുംബങ്ങളുടെ സ്നേഹ സംഗമം നടത്തി. അലനല്ലൂർ പി പി എച്ച് ഓഡിറ്റോറിയത്തിൽ ഒത്തുകൂടിയ സംഗമത്തില്‍ കുട്ടികളടക്കം പല തലമുറയില്‍പ്പെട്ട അഞ്ഞൂറ്റി അമ്പതോളം അംഗങ്ങള്‍ പങ്കെടുത്തു.

Advertisment

മുതിര്‍ന്ന അംഗം പി.പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.പി.കുഞ്ഞിമൂസ അധ്യക്ഷനായി. എസ് എം എ കോളേജ് ലക്ചറർ ഉസ്മാൻ മിഷ്കാത്തി ഉൽബോധനം നടത്തി. ലഹരി പതയുന്ന വർത്തമാന കാലത്ത്കുട്ടികളെ നന്മയുടെ വഴിയിൽ നയിക്കാൻ മുതിർന്നവർക്ക് കഴിയണം.കുടുംബ ബന്ധങ്ങളും സ്നേഹവും നന്മയും മൂല്യങ്ങളും നല്ലപോലെ കാത്ത് പരിപാലിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്.

സാമൂഹിക നന്മയ്ക്ക് ആധാരം കുടുംബമാണ്. കുടുംബത്തില്‍നിന്നാണ് സമൂഹത്തിലെ ഓരോ വ്യക്തിയും,വ്യക്തിയുടെ അന്തസ്സും, പദവിയും യാഥാര്‍ത്ഥ്യമാകുന്നത്. ഇക്കാര്യത്തിൽ ഏറെ അഭിമാനിക്കാവുന്ന പൈതൃകവും പാരമ്പര്യവുമുള്ള കുടുംബ കൂട്ടായ്മയാണ് പള്ളിപ്പെറ്റ കുടുംബ ശ്രേണിയെന്ന് പ്രസംഗകർ പറഞ്ഞു.

pallippetta kudumba sangamam-2

പള്ളിപ്പറ്റ കുടുംബ കൂട്ടായ്മയുടെ ജോ.കൺവീനർ പി.പി.ഏനു കുടുംബ തായ്‌വഴി വിശദീകരണം നടത്തി. പ്രൊഫ.പി.പി.അഹ്‌മദ്‌,അബ്ദുൽ ബഷീർ മാസ്റ്റർ,സി.പി.ഷരീഫ്, പി.പി.ഫക്രുദീൻ അലി,പി.പി.ഫജാസ്, പി.പി.സാജിദ് ബാബു,പി.അബ്ദുൽ വഹാബ്,മുഹമ്മദ് അമീൻ,അബ്ദുൽ കരീം.പി.പി,തുടങ്ങിയവർ സംസാരിച്ചു.

പള്ളിപറ്റ കുടുംബത്തിൽ പൊതു രംഗത്ത് ശ്രേഷ്ഠത കൈവരിച്ച മൻസൂർ(രക്തദാനം), ജംഷാദ്(ജീവകാരുണ്യം),ഏനു(പൊതു പ്രവർത്തനം)എന്നിവരെയും, വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച കുട്ടികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

അമൽ റോഷൻ ഖുർആനിൽ നിന്ന് പാരായണം നടത്തി.മൺമറഞ്ഞു പോയവരുടെ ഓർമ്മയ്ക്കായി വീഡിയോ അവതരണം നടത്തി.പ്രൊഫ.പി.പി.മുഹമ്മദ് സ്വാഗതവും,പി.പി.ജം ഷാദ് നന്ദിയും പറഞ്ഞു.

Advertisment