/sathyam/media/media_files/ZSbJxTm1fS9KxrPPQLsA.jpg)
തച്ചമ്പാറ: അംഗൻവാടി, സമൂഹ അടുക്കള, പഠന മുറി, പൊതു കിണർ, ശൗചാലയം, കോളനിയിലേക്ക് സഞ്ചാരയോഗ്യമായ റോഡ് തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയില്‍ ഉള്‍പ്പെടെ ശ്രദ്ധയൂന്നി തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ അച്ചിലട്ടി പട്ടികവർഗ്ഗ കോളനിയിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം സമഗ്ര വികസനത്തിനായി തുടക്കമിടുന്നു.
പദ്ധതി പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം എംഎൽഎ കെ. ശാന്തകുമാരി നിർവഹിച്ചു. പാലക്കയത്ത് നിന്ന് 3 കിലോമീറ്റർ അകലെ മുന്നാംതോട് വഴി ജീപ്പിൽ യാത്ര ചെയ്താണ് എംഎൽഎയും ജനപ്രതിനിധികളും കോളനിയിൽ എത്തിയത്. അച്ചിലട്ടി 9-ാം വാർഡ് പട്ടികവർഗ്ഗ കോളനിയിൽ നടപ്പാക്കുന്ന ഈ സമഗ്ര വികസന പദ്ധതിക്കായി തൊഴിലുറപ്പിനു പോകുന്ന അള്ളാംമ്പാടം ബിന്ദു സൗജന്യമായി 10 സെൻ്റ് സ്ഥലം വിട്ടുനൽകുകയായിരുന്നു.
/sathyam/media/media_files/XsFqZq7RS6syXYqDgX0y.jpg)
ബിന്ദുവിന്റെ ഈ നല്ല മനസ് സമൂഹത്തിന് സന്തോഷകരമായ മാതൃകയെന്ന് എം എൽ എ പറഞ്ഞു. 30ലേറെ കുടുംബങ്ങൾ ഉള്ള ഈ കോളനിയിൽ ഭുമിക്ക് പട്ടയം, വൈദ്യുതി എന്നിവ ലഭ്യമായിട്ടുള്ളതാണ്.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രാജി ജോണി നിർമ്മാണോദ്ഘാടനയോഗത്തിൽ അധ്യക്ഷയായി. ജില്ലാ നിർമിതി കേന്ദ്രം അസി.എഞ്ചിനിയർ റിറ്റോ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി.സോണി സ്വാഗതവും എസ് ടി പ്രമോട്ടർ രമ്യ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us