/sathyam/media/media_files/Ls7JEkqJQmTUxorkNXSZ.jpg)
മലമ്പുഴ: ഔദ്യോതീക ജീവിതത്തിൽ നിന്നും വിരമിച്ച് ബിപിയും, ഷുഗറും മറ്റു മാനസിക സംഘർഷവുമായി ജീവിക്കുന്നവരിൽ പലരും മറ്റുള്ളവരോട് അകാരണമായി ദേഷ്യപ്പെടുന്നതു കാണാം. എന്നാൽ ദേഷ്യപ്പെട്ടാൽ ശത്രുക്കളേയും ക്ഷമിച്ചാൽ മിത്രങ്ങളേയും കിട്ടുമെന്ന് മലമ്പുഴ ബ്ലോക്ക് അംഗം തോമസ് വാഴപ്പള്ളി.
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ യൂണിറ്റ് കുടുംബമേള 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ടി.പി.രാജൻ അധ്യക്ഷനായി.സെക്രട്ടറി എ.കെ.സുബ്രമണ്യൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ.സതീശൻ, ബ്ലോക്ക് രക്ഷാധികാരി കുട്ടപ്പൻ മാസ്റ്റർ, ബ്ലോക്ക് ട്രഷറർ കെ.ആർ.രവീന്ദ്ര മാരാർ, ബ്ലോക്ക് സെക്രട്ടറി പി.വി.ചന്ദ്രൻ ,സംസ്കാരീ ക സബ്ബ് കമ്മിറ്റി കൺവീനർജി.സേതുമാധവൻ എന്നിവർ സംസാരിച്ചു.കലാ - കായിക - വിനോദ മത്സരങ്ങളും സമ്മാനദാനവും ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us