കൽപ്പാത്തി ചാത്തപുരത്ത് മാല പറിച്ച കേസിലെ പ്രതികളെ പാലക്കാട് ടൗൺ നോർത്ത്  പോലീസ് പിടികൂടി

New Update
snatching palakkad

പാലക്കാട്: കൽപ്പാത്തി ചാത്തപുരത്ത് മാല പറിച്ച കേസിലെ പ്രതികളെ ടൗൺ നോർത്ത്  പോലീസ് പിടികൂടി. ഓഗസ്റ്റ് 24 ന് വൈകിട്ട് 6.30 ഓടെ ചാത്തപുരത്ത് അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രിയുടെ മൂന്നേകാല്‍ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ഇവര്‍ കവര്‍ന്നത്.

Advertisment

നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ സജി സേവ്യർ മകൻ ഇമാന്വൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസം നൗഷാദിൻ്റ മകളായ ഫാത്തിമ, കുറ്റകൃത്യത്തിന് മുഖ്യ സൂത്രധാരനായ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണു എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐപിെസ്, പാലക്കാട് എഎസ്‌പി ഷാഹുൽ ഹമീദ് ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ സുനിൽ എം, എസ്‍സിപിഒമാരായ നൗഷാദ് പി എച്ച്, ദീപു, പ്രദീപ് ടി.ആര്‍, സുജേഷ്, മണികണ്ഠൻ, രതീഷ്, സിപിഒമാരായ രഘു ആർ, ഉണ്ണിക്കണ്ണൻ, രജിത്ത്, സുജിഷ എന്നിവർ അടങ്ങുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞ് സമീപ കാലത്ത് സമാനമായ കേസുകളിൽ ഉൾപ്പെട്ടവരെ അന്വേഷിച്ചും, 200 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചും, ക്യത്യത്തിനുപയോഗിച്ച വാഹനത്തിന് സമാനമായ വാഹനങ്ങളെ കുറിച്ച് അന്വേഷിച്ചും മറ്റുമാണ് പ്രതികളെ പിടികൂടിയത്.

Advertisment