പാലക്കാട്: പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനിയിൽ ഓണാഘോഷവും കുടുംബസംഗമവും ഗസൽ ചലച്ചിത്ര പിന്നണി ഗായികയും സിനിമ അഭിനേത്രിയും ആയ സുനിത നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.
പാലക്കാട് നഗരസഭ പതിനെട്ടാം വാർഡ് കൗൺസിലർ മിനി കൃഷ്ണകുമാർ മുഖ്യ അതിഥി ആയിരുന്നു. കോളനി അസോസിയഷൻ പ്രസിഡന്റ് ജയരാജ് മേനോന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ട്രഷറർ അനൂപ് എസ്. പിള്ളൈ, കമ്മിറ്റി അംഗങ്ങൾ ആയ പി. പ്രേംനാഥ്, എൻ. വി.ഗിരി നാരായണൻ, കെ.കെ കൃഷ്ണ കുമാർ, ഗിരിജ ഗോപി നാഥ്, സാവിത്രി ശിവദാസ്, കീർത്തന പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് കേശവദാസ് ജി. നായർ സ്വാഗതവും സെക്രട്ടറി പ്രസന്ന കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു. കോളനി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.