/sathyam/media/media_files/T6r02wVbIbDAMRxaBEPC.jpg)
പാലക്കാട്: പാലക്കാട് ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരിക്കുന്നതിനും സംഭരിച്ച നെല്ലിന്റെ വില സമയബന്ധിതമായി കർഷകർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുവാനും കുറ്റമറ്റ സംവിധാനം ഏർപ്പെടുത്താൻ ജാഗ്രത പുലർത്തണമെന്ന് എൻസിപി പാലക്കാട് ജില്ലാ നേതൃയോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
കഴിഞ്ഞ രണ്ടാം വിള നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടേണ്ടിവന്ന ദുരിതങ്ങൾ സർക്കാരിൻറെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു എന്ന വസ്തുത കൂടി കണക്കിലെടുത്ത് ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ രാമസ്വാമി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. പുതിയ കോർപ്പറേഷൻ രൂപീകരണത്തിൽ പാലക്കാട് നഗരസഭയെ പരിഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനെ യോഗം സ്വാഗതം ചെയ്യുകയും ഇത് യാഥാർഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ബന്ധപ്പെട്ടവരോട് പ്രമേയത്തിൽ അഭ്യർത്ഥിക്കുകയും ചെയ്തു.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ 2 മുതൽ ഒരാഴ്ചകാലം മതേതര സംരക്ഷണ വാരമായി ആചരിക്കുവാനും ജില്ലാ ബ്ലോക്ക് തലങ്ങളിൽ മതേതര സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എൻസിപി സംസ്ഥാന സെക്രട്ടറി സി എ സലോമി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, കാപ്പിൽ സൈതലവി, പി അബ്ദുൽ റഹ്മാൻ, എ ഷൗക്കത്തലി, ജില്ലാ ഭാരവാഹികളായ എം എൻ സൈഫുദ്ദീൻ കിചുലു, കെ പി അബ്ദുറഹ്മാൻ, പൊന്നിൽ വേണു, കെ എസ് രാജഗോപാലൻ, എസ് ജെ എൻ നജീബ്, ആർ ബാലസുബ്രഹ്മണ്യൻ, എൻ ഗോവിന്ദൻ, ഒ മുഹമ്മദ്, ബ്ലോക്ക് പ്രസിഡൻമാരായ പി സുന്ദരൻ, പി ടി ഉണ്ണി കൃഷ്ണൻ, സദക്കത്തുള്ള പടലത്ത്, എസ് ബഷീർ, എ സുലൈമാൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us