വസന്തങ്ങൾ സുഗന്ധം പൊഴിക്കുന്ന പുലരികൾക്കായി ആര്‍ബറേറ്റം

author-image
ജോസ് ചാലക്കൽ
Updated On
New Update
B

കേരളത്തിലെ വനങ്ങളിൽ നിന്ന് അപ്രത്യക്ഷമാകുന്ന വനവൃക്ഷങ്ങളുടെ മാതൃകാ വനം.

Advertisment

അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയും, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കുന്നംപാറയിലെ ജൈവ വൈധ്യപാർക്കിൽ നടപ്പിലാക്കുന്നു. 'ആര്‍ബറേറ്റം' എന്നാല്‍ ശാസ്ത്രീയ, വിദ്യാഭ്യാസ പഠനത്തിനുള്ള മാതൃകാ തോട്ടം എന്നാണര്‍ഥം. ഈ മാതൃകാ വനത്തിൽ ആദ്യ ഘട്ടത്തിൽ റെഡ് ലിസ്റ്റിൽ പെടുന്ന ഏഴ് ഇനത്തിൽപ്പെടുന്ന തൈകളാണ് ഒരേ ഏക്കർ ഭൂമിയിൽ വെച്ചുപിടിപ്പിക്കുന്നത്.

അടുത്ത ഘടത്തിൽ എൻ ഡെയ്ഞ്ചേർഡ് സ്പീഷിസിൽ ( endangered species) പെടുന്ന ഏഴിനം തൈകൾകൂടെ ലഭ്യമാക്കുമെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പരിപാലനം സന്നദ്ധ സംഘടനകളും, തൊഴിലുറപ്പും, കൃഷി വകുപ്പുമായി , ചേർന്നാണ് നടപ്പിലാക്കുന്നത്

ഇപ്പോൾ നട്ടുപിടിപ്പിച്ചത്

1. വെള്ള പയൺ (Vateria indica)

2. കരാഞ്ഞിലി (Dipterocarpus indicus )

3. ആറ്റുവഞ്ചി (Ochrenauclea missionis )

4.കരിമരം (Diospyros cruminata)

5. വെള്ളകിൽ (Dysoxylum malabaricum)

6. ആനമരോട്ടി (Hydnocarpus macrocarpa )

7. ചെറിയ മരോട്ടി (Hydnocarpus pentandrus)

ആർബറേറ്റം പദ്ധതിയുടെ രക്ഷാധികാരികളായ സുനിത അനന്തകൃഷ്ണൻ (പഞ്ചായത്ത് പ്രസിഡൻറ്), മോഹനൻ (പഞ്ചായത്ത് വൈസ് പ്രസിഡൻറ് ), സതീഷ് പുളിക്കൽ അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ (ബയോ ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർമാർ ) ജോസ് മാത്യൂസ് (ആസൂത്രണ സമിതി അംഗം) അർജുൻ (തൊഴിലുറപ്പ് എൻജിനീയർ ) സുധീർ (വാർഡ് 9 മെമ്പർ ) മഞ്ജു മുരളി (മെമ്പർ )

 അഡ്വക്കേറ്റ് ലിജോ പനങ്ങാടൻ. ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി മെമ്പർ - അകത്തേത്തറ ഗ്രാമപഞ്ചായത്ത്.

9846074107

Advertisment