Advertisment

കാർഷിക മേഖലയേയും വ്യവസായ മേഖലയേയും പ്രോത്സാഹിപ്പിക്കണം: എ. പ്രഭാകരൻ എം എൽ എ

author-image
ജോസ് ചാലക്കൽ
Nov 13, 2023 00:05 IST
New Update
d



മലമ്പുഴ: കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ വ്യവസായ മേഖലയെ കൂടി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാവൂ എന്ന് എ.പ്രഭാകരൻ എം എൽ എ പറഞ്ഞു.

Advertisment

മലമ്പുഴ പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽ രണ്ടു ദിവസമായി നടക്കുന്ന അഗ്രികൾച്ചറൽ അസിസ്റ്റൻറൻസ് അസോസിയേഷൻ കേരളയുടെ നാൽപത്തി ഏഴാമത് സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

കേന്ദ്ര സർക്കാർ കുടുംബാസൂത്രണം കൊണ്ടുവന്നപ്പോൾ കേരളം അതേപടി അനുസരിച്ചു. ഫലമോ? കേരളത്തിൽ ജനസംഖ്യ കുറഞ്ഞു. കേന്ദ്രത്തോട് പ്രതികരിക്കാനുള്ള ജനങ്ങളും കുറഞ്ഞു, ജനസംഖ്യാടിസ്ഥാനത്തിൽ കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട വിഹിതവും കുറഞ്ഞു. അതു തന്നെയാണ് കേന്ദ്രത്തിൻ്റേയും ലക്ഷ്യമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

സംഘടന സംസ്ഥാന പ്രസിഡൻറ് വി.എം.സിദ്ദിഖ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ജോസഫ്, സോണൽ സെക്രട്ടറിമാരായ കെ.അജേഷ് കുമാർ, സംസ്ഥാന വനിതാ കൺവീനർ പി.കെ.സജില, വിവിധ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം.നിഷാദ്, പി.സുനിൽകുമാർ, ഹരീന്ദ്രൻ, എം.റിനീഷ്, സനൽ, വേണുഗോപാൽ, എം.പി.ബിജു, അനൂപ്, എ.ഷീല എന്നിവർ പ്രസംഗിച്ചു.

സംഘടനാ പ്രമേയവതരണം, ചർച്ച, സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ ഉണ്ടായി. സംസ്ഥാന ജനറൽ സെക്രട്ടറി ജെ.എസ്.അനിൽകുമാർ സ്വാഗതവും പാലക്കാട് ജില്ലാ സെക്രട്ടറി എം.ദിനു നന്ദിയും പറഞ്ഞു.

Advertisment