ഇന്ന് വൈകിട്ട് പാലക്കാട് മേഴ്സി കോളേജ് ജംഗ്ഷന് സമീപത്തുള്ള പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിന് എത്തിയവരുടെ 100 കണക്കിന് വാഹനങ്ങൾ റോഡ് അരികിൽ പാർക്ക് ചെയ്തത് വഴി രണ്ട് മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായി . ഗതാഗത തടസ്സത്തിന് കാരണക്കാരായ ഓഡിറ്റോറിയം ഉടമസ്ഥൻ, മണ്ഡപം ബുക്ക് ചെയ്ത വ്യക്തി, എന്നിവരെ പ്രതി ചേർത്ത് ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്ന് വൈകിട്ട് 5 30 മുതൽ 8 മണി വരെയാണ് കെഎസ്ആർടിസി പരിസരം മുതൽ മേഴ്സി കോളേജ് ജംഗ്ഷൻ വരെ ഗതാഗത തടസ്സം ഉണ്ടായത്. ഈ കല്യാണ മണ്ഡപത്തിൽ നടക്കുന്ന വലിയ വിവാഹ സർക്കാരങ്ങളോടനുബന്ധിച്ച് ഇത്തരം ഗതാഗത തടസ്സം സ്ഥിരമായി ഉണ്ടാകാറുണ്ട്. മണ്ഡപത്തിന് ഉൾക്കൊള്ളാവുന്ന ആളുകൾക്കനുസരിച്ച് പാർക്കിംഗ് സൗകര്യം ഇല്ലാത്തതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം.
വലിയ വിവാഹങ്ങൾക്ക് താൽക്കാലിക പാർക്കിംഗ് സംവിധാനങ്ങൾ കണ്ടെത്തുകയോ, ആവശ്യത്തിന് പ്രൈവറ്റ് സെക്യൂരിറ്റി സ്റ്റാഫിനെ നിയോഗിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം . രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ പലപ്പോഴും ബ്ലോക്കിൽപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. ഇന്ത്യൻ പീനൽ കോഡ് കേരള പോലീസ് ആക്ട് തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്