/sathyam/media/media_files/2025/10/15/images-1280-x-960-px337-2025-10-15-11-34-31.jpg)
പാലക്കാട്: കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. 'കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ചു.
എക്സൈസ് വകുപ്പുമായി സഹകരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ആര്‍. രാജഗോപലന്‍ എന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.
പട്ടികജാതി വികസന ഓഫീസര്‍ എം.പി എല്‍ദോസ് പട്ടികജാതി വികസന വകുപ്പ് പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ക്കുള്ള ആധാര വിതരണവും പഠനമുറി നിര്‍മ്മാണം പൂര്‍ത്തീകരിച്ചവരുടെ താക്കോല്‍ കൈമാറ്റവും ഇതോടൊപ്പം നടന്നു. എം.ദിനേശ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.