Advertisment

മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിനായി പൂർണ്ണസജ്ജമായി കെ.എസ്.ആർ.ടി.സി

45-ലധികം അയ്യപ്പന്മാർ ഒരുമിച്ച് ആവശ്യപ്പെട്ടാൽ അവർക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസും ഉണ്ടാകും.

New Update
1397727-ksrtc-new.webp

പത്തനംതിട്ട: മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിനായി പൂർണ്ണസജ്ജമായി കെ.എസ്.ആർ.ടി.സി . തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെ.എസ്.ആർ.ടി.സി നടത്തും. 45-ലധികം അയ്യപ്പന്മാർ ഒരുമിച്ച് ആവശ്യപ്പെട്ടാൽ അവർക്കായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസും ഉണ്ടാകും.

കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന ശബരിമല തീർത്ഥാടനത്തിനായി മുൻവർഷത്തെക്കാൾ അധിക സർവീസുകളാണ് ഇത്തവണ നടത്തുന്നത്. 481 സർവീസുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക . മകരവിളക്ക് സമയത്ത് അത് 800 ആക്കി ഉയർത്തും. പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് മാത്രമായി 30 സർവീസുകൾ ഉണ്ട്. ചെങ്ങന്നൂരിൽ നിന്ന് അറുപത്തി അഞ്ചും .

കഴിഞ്ഞ വർഷത്തിനെക്കാൾ കൂടുതൽ തിരക്കാണ് ഈ മണ്ഡലകാലയളവിൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക സർവീസുകളും കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് നിന്നും 45 പേർ അധികം ആളുകൾ ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് അവർക്കായി വിട്ടുനൽകും . കൂടാതെ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ വെർച്ചൽ ക്യൂവിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ksrtc
Advertisment