Advertisment

അന്തരിച്ച യുവകര്‍ഷകന്‍ മത്തായിയുടെ കുടുംബത്തിന് പുതുതായി നിർമ്മിക്കുന്ന ഭവനത്തിൻ്റെ കട്ടിള വെപ്പ് ശുശ്രൂഷാ കർമ്മം ഓർത്തഡോക്സ് സഭാ തുമ്പമൺ ഭദ്രാസന അധിപന്‍ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത നിര്‍വ്വഹിച്ചു

New Update
kattilavaippu function pathanamthitta

ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായിയുടെ കുടുംബത്തിന് നിർമ്മിക്കുന്ന ഭവനത്തിൻ്റെ കട്ടിള വെയ്പ്പ് ശുശ്രൂഷ കർമ്മം ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന അധിപതനായ അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത തിരുമേനി നിർവഹിക്കുന്നു.

പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായി (പൊന്നു) യുടെ കുടുംബത്തിന് നിർമ്മിക്കുന്ന ഭവനത്തിൻ്റെ കട്ടിള വെയ്പ്പ് ശുശ്രൂഷ കർമ്മം ഇന്ന് ഓർത്തഡോക്സ് സഭാ തുമ്പമൺ ഭദ്രാസന അധിപതനായ അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത തിരുമേനി നിർവഹിച്ചു.

Advertisment

മത്തായിയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മത്തായി മരിച്ചു 1000 ദിവസം തികയുന്ന ജൂൺ 10 തീയതി മത്തായിയുടെ കുടുംബത്തിന് സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ സ്ഥലത്ത് (വടശ്ശേരിക്കര അരിക്കക്കാവ്) മുൻ തുമ്പമൺ ഭദ്രാസന അധിപനായിരുന്ന അഭിവന്ദ്യ കുര്യക്കോസ് മാർ ക്ലിമ്മിസ് മെത്രപോലിത്ത തിരുമേനിയുടെ അനുഗ്രഹത്തോടും ആശിർവാദത്തോടും കല്ലിടീൽ കർമ്മം നിർവഹിച്ചു പണികൾ ആരംഭിച്ചിരുന്നു.

നിലവിൽ പിപി മത്തായി ഭവന നിർമ്മണ സഹായ കമ്മറ്റിയുടെ നേത്വത്തതിൽ ആണ് പണികൾ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തും ഉള്ള എല്ലാം വിഭാഗം ജനങ്ങളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് ആണ് നിലവിൽ പണികൾ നടക്കുന്നത് എന്നും അഭിവന്ദ്യ ഡോ ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലിത്ത തിരുമേനി പറഞ്ഞു.

ഇനിയും കൂടുതൽ സഹായം ആവശ്യമാണ് എന്നും സമ്പത്തികമായി സഹായം നൽകുവാൻ എല്ലാവരും മുന്നിട്ട് ഇറങ്ങിയാൽ മാത്രമേ വീടിൻ്റെ പണികൾ ഡിസംബറിൽ പൂർത്തികരിക്കാൻ സാധിക്കൂ എന്ന് അഭിവന്ദ്യ മെത്രപ്പോലിത്ത തിരുമേനി പ്രസംഗത്തിൽ പറഞ്ഞു.

യോഗത്തിൽ റവ. ബേസിൽ റമ്പാച്ചൻ, റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, റവ. ടൈറ്റസ് ജോർജ്, റവ. എബി വർഗ്ഗീസ്, ഡീക്കൻ റിജേഷ്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ/ഭവനനിർമ്മാണ കൺവീനർ വിക്ടർ ടി തോമസ്, അഡ്വ ജോണി കെ ജോർജ് ഭവന നിർമ്മാണ കമ്മിറ്റി അംഗങ്ങളായ പ്രെഫ. ജി ജോൺ, അനിൽ ടൈറ്റസ്, അനീഷ് തോമസ് വാനിയേത്ത്, ജോസഫ് ഇടിക്കുള, എജിനിയർ കെ എം വർഗ്ഗീസ്  എന്നിവർ പങ്കെടുത്തു.

Advertisment