Advertisment

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകൾ; ചുങ്കത്തറയില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു: തിരുവല്ലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു; അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം

accident ezhamkulkam 556

: സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി അഞ്ച് മരണം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറയില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മാര്‍ത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ യദു കൃഷ്ണന്‍, ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്.

Advertisment

പത്തനംതിട്ട തിരുവല്ലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തിരുവല്ല കച്ചേരിപ്പടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു, ആസിഫ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ മൂന്ന് യാത്രക്കാര്‍ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. അലയമണ്‍ കണ്ണങ്കോട് ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്.

അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരുശ്ശിന്‍മുക്കില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. റോഡ് പണിക്ക് വേണ്ടി ഒതുക്കി ഇട്ടിരുന്ന റോഡ് റോളറിനോട് ചേര്‍ന്ന് വിനോദ് കിടക്കുകയായിരുന്നു.

Advertisment