Advertisment

സോളര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലര്‍ന്നു കിടന്നു തുപ്പുന്നതു പോലെ: പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണെന്ന് എ.കെ.ബാലന്‍

New Update
cvv

തിരുവനന്തപുരം: സോളര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യം മലര്‍ന്നു കിടന്നു തുപ്പുന്നതു പോലെയെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

'സോളാര്‍ കേസുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇതില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി നല്‍കൂ എന്ന് യുഡിഎഫുകാരോട് അദ്ദേഹം പറഞ്ഞു. പരാതി എഴുതി തന്നാല്‍ നിയമപരമായ അതു പരിശോധിക്കും എന്നു പറഞ്ഞ് ഈ പ്രമേയം തള്ളണമെന്നു സ്പീക്കറോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ പ്രതിപക്ഷം എന്താണ് ചെയ്തത്. പ്രതിഷേധാര്‍ഹമായെങ്കിലും അവര്‍ വാക്കൗട്ട് നടത്തണ്ടേ. അത് ചെയ്തില്ല. അല്ലെങ്കില്‍ വോട്ടിനിടണ്ടേ. എത്രയെങ്കിലുമായിക്കോട്ടെ. ഒരാളാണെങ്കില്‍ ഒരാള്‍. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അംഗീകരിക്കുകയല്ലേ പ്രതിപക്ഷം ചെയ്തത്.

ഈ സാഹചര്യത്തില്‍ അവരുടെ മുന്നിലുള്ള ഒരേയൊരു വഴി ഇതു ശരിയായ രീതിയില്‍ അന്വേഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. അതിനു തയാറുണ്ടോ എന്നുള്ളതാണു കേരളത്തിലെ ജനങ്ങളുടെ ആവശ്യം.

ഈ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദം എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. അദ്ദേഹം ഒന്നു ശാന്തമായി ഉറങ്ങാന്‍ പോലും ഇവര് സമ്മതിക്കില്ലല്ലോ. എന്തു ക്രൂരതയാണ് ആ മനുഷ്യനോട് ഇവര്‍ ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്. 

പിന്നെ മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി വേഷം കെട്ടിയ പലരുമുണ്ട്. അക്കാര്യത്തിലേക്കൊന്നും ഞാനിപ്പോള്‍ കടക്കുന്നില്ല. തിരുവഞ്ചൂരിനെതിരായി കെ.സി.ജോസഫും കെ.സി.ജോസഫിനെതിരായി തിരുവഞ്ചൂരും പറഞ്ഞ കാര്യം ഒരുമിച്ച് പൊതുസമൂഹത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ നിങ്ങള്‍ ഒന്നു നടത്തണം. എന്നാല്‍ നമുക്കിത് എന്നന്നേക്കുമായി അങ്ങ് അവസാനിപ്പിക്കാം. ഇനി ഇത് തുടരാന്‍ അനുവദിക്കല്ല. 

ഇതില്‍ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല. കാരണം സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരു സ്ഥലത്തും സിപിഎമ്മിനെ കുറിച്ച് പറയുന്നില്ല. ഗൂഢാലോചനയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പേരില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പറ്റൂ. ആ തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് അതില്‍ പറയുന്നില്ല. ഈ തുടര്‍നടപടികളെ കുറിച്ച് ഇവര്‍ പറയുന്നത് ഇപ്പോള്‍ ഒരു അന്വേഷണവും വേണ്ട എന്നാണ്.

ഒരു അന്വേഷണവും വേണ്ട എന്ന് എം.എം.ഹസ്സന്‍ പറയുന്നു, സിബിഐ അന്വേഷണം വേണമെന്ന് ഇപ്പോള്‍ പറയുന്നത് വി.ഡി.സതീശനാണ്. ഇത് മലര്‍ന്നു കിടന്ന് തുപ്പലാകും. ഇത് വടി കൊടുത്ത് അടി വാങ്ങുന്നതാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്.

ഒരു കാര്യം ഓര്‍ത്തോളൂ ഇപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണ്'' എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment