ടോയ്‌ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാല്‍ മറ്റൊരു ആഡംബരവും ഇതിലില്ല; ഒരു കോടിയുടെ ബസ് ആഢംബരമല്ല, ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിൻറെ ചെലവ് കുറയ്ക്കാൻ; ഗതാഗതമന്ത്രി

New Update
antony raju h

തിരുവനന്തപുരം: നവ കേരള സദസിന് പുതിയ കെഎസ്ആര്‍ടിസി ബസ് വാങ്ങിയതിലുയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു.

Advertisment

'ബസ് വാങ്ങിയത് കെഎസ്ആര്‍ടിസി ബജറ്റ് വിഹിതത്തില്‍ നിന്നാണ്‌. നവകേരള സദസ് കഴിഞ്ഞാല്‍ ബസ് മറ്റ് ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ഉപയോഗിക്കും.

ഈ ബസ് വാങ്ങിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്ന് മന്ത്രി പറഞ്ഞു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാല്‍ ഇതിലും കൂടുതലാകും ചെലവ്. ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും.

ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. പതിനെട്ടാം തീയതി ബസ് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവില്‍ അല്ല. സര്‍ക്കാരാണ് ബസിന് പണം നല്‍കുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്‌ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

 

Advertisment