Advertisment

15 മിനിറ്റ് ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പ്! മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ എഴുന്നേറ്റു നിന്ന് ആദരവ് നൽകി ഭീമൻ രഘു; എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ടെന്ന് താരം

bheeman



തിരുവനന്തപുരം: സംസ്ഥാന ചലചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു.

Advertisment

മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്നും അച്ഛന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു.തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം കൗതുകകരമായ ഈ സംഭവം നടന്നത്.

പിണറായി വിജയന്‍ പ്രസംഗിച്ച 15 മിനിറ്റും ഭാവ ഭേദങ്ങളില്ലാതെ ഒറ്റനില്‍പ്പായിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്.

അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാന്‍ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേള്‍ക്കുക. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛന്‍, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥന്‍. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു.

Advertisment