Advertisment

കേരളത്തിൽ സെൽ ബ്രോഡ്‌കാസ്റ്റ് അലേർട്ട് സംവിധാനത്തിന്റെ പരിശോധന ഒക്‌ടോബർ 31-ന്

author-image
ടെക് ഡസ്ക്
New Update
41

കൊച്ചി: ദുരന്തസമയത്ത് അടിയന്തര ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച്, രാജ്യത്തുടനീളം സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സംവിധാനം പരീക്ഷിക്കുന്നു.

Advertisment

സ്വീകർത്താക്കൾ തദ്ദേശവാസികളോ സന്ദർശകരോ എന്നത് പരിഗണിക്കാതെ, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ മൊബൈൽ ഫോണുകളിലേക്കും ദുരന്ത നിവാരണത്തിനായുള്ള നിർണായകവും സമയ ബന്ധിതവുമായി സന്ദേശങ്ങൾ അയയ്‌ക്കാൻ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയാണ് സെൽ ബ്രോഡ്‌കാസ്റ്റ് അലേർട്ട് സിസ്റ്റം.

സുപ്രധാന വിവരങ്ങൾ സമയബന്ധിതമായി കഴിയുന്നത്ര ആളുകളിലേക്ക് എത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. അപകട സാധ്യതകളെക്കുറിച്ചും നിർണായക സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കാൻ സർക്കാർ ഏജൻസികളും എമർജൻസികളും  അടിയന്തര സേവനങ്ങളും ഇത് ഉപയോഗിക്കുന്നു.

പരിശോധനാ വേളയിൽ, ജനങ്ങൾക്ക് അവരുടെ മൊബൈൽ ഉപകരണങ്ങളിൽ എമർജൻസി അലേർട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നതല്ല. മറിച്ചു ആസൂത്രിത പരിശോധനാ പ്രക്രിയയുടെ ഭാഗമാണിവ. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ഇത് പരിശോധന സന്ദേശമാണെന്ന് ഓരോ സന്ദേശത്തിലും വ്യക്തമായി സൂചിപ്പിക്കും.

2023 ഒക്‌ടോബർ 31-ന് കേരളത്തിൽ ടെസ്റ്റുകൾ നടത്തും. സിസ്റ്റത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ച്, ടെസ്റ്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

Advertisment