Advertisment

മന്ത്രിസഭാ പുനഃസംഘടനയെന്നോ, മന്ത്രിമാരുടെ മാറ്റം സംബന്ധിച്ച് ഒരു കാര്യവും എല്‍ഡിഎഫോ സിപിഎമ്മോ മറ്റു ഘടകകക്ഷികളോ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടില്ല. ഇതൊരു മാധ്യമസൃഷ്ടിയാണ്: പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്ന് ജയരാജന്‍

New Update
ep-jayarajan.jpg

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് ഇപ്പോഴത്തെ വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.

Advertisment

''മന്ത്രിസഭാ പുനഃസംഘടനയെന്നോ, മന്ത്രിമാരുടെ മാറ്റം സംബന്ധിച്ച് ഒരു കാര്യവും എല്‍ഡിഎഫോ സിപിഎമ്മോ മറ്റു ഘടകകക്ഷികളോ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടില്ല. ഇതൊരു മാധ്യമസൃഷ്ടിയാണ്. 

എല്‍ഡിഎഫിനെയും ഈ സര്‍ക്കാരിനെയും കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും കൊണ്ടുപോകാനും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ കഴിയുന്നത്ര ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്.'' ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നും ജയരാജന്‍ പറഞ്ഞു. എല്ലാവരെയും ഉള്‍കൊള്ളാനാകില്ല. ചര്‍ച്ചകള്‍ നടന്നത് മന്ത്രിസഭാ രൂപീകരണസമയത്താണ്. അതനുസരിച്ചാണ് ആദ്യധാരണയെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ''2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. 

മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തുകൊണ്ട് മന്ത്രിസഭയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കി. അതനുസരിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ സാധിക്കില്ല. അത് അംഗീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സമയമാകുമ്പോള്‍ മുന്‍ധാരണപ്രകാരമുള്ള മാറ്റങ്ങള്‍ ഉണ്ടാകും.'' ഇ.പി.ജയരാജന്‍ പറഞ്ഞു.

Advertisment