Advertisment

പാറശാല ഷാരോൺ വധക്കേസ്: സഹതടവുകാരുടെ പരാതിയെ തുടർന്ന് പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

New Update
ഗ്രീഷ്മ മാസങ്ങളോളമായി പലതവണ ഷാരോണിനെ സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. വിഷം നൽകിയ ദിവസവും വീട്ടിൽ ആരുമില്ലെന്നു പറഞ്ഞു വിളിച്ചുവരുത്തിയതും സെക്സിൽ ഏർപ്പെടാമെന്നു പറഞ്ഞുതന്നെ. ഒടുവിൽ ഗ്രീഷ്മ വിഷമാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞപ്പോൾ ഷാരോൺ പൊട്ടികരഞ്ഞുകൊണ്ട് താൻ മരിക്കുമെന്നു ബന്ധുവിനോട്  പറഞ്ഞതായി കുറ്റപത്രം. മരണത്തിനും മുൻപേ ഷാരോൺ ചതി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

പാറശാല: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്‌മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.

Advertisment

 സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്‌മ ഉൾപ്പെടെ രണ്ട് തടവുകാരെ അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്‌റ്റിലായത് മുതൽ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്‌മ തടവിൽ കഴിഞ്ഞിരുന്നത്.

തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്‌മ ഈ ക്രൂര കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു.

 ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്‌മയെ കുറിച്ച് സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്‌മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

Advertisment