/sathyam/media/media_files/ZCQwewvmTZtmPY8UCe7F.jpg)
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ തുടര്‍ച്ചയായുള്ള വ്യാജ പ്രചാരണങ്ങളില്‍ പ്രതികരണവുമായി ഹരിശങ്കര്‍ ഐപിഎസ്.
ശബരിമല സ്ത്രീ പ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന്‍ ഗുരുതര രോഗം ബാധിച്ച് അവശ നിലയിലാണെന്ന വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്ന് ഹരിശങ്കര്‍ ഐപിഎസ് വ്യക്തമാക്കി.
വൈകിയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന രീതിയാണിത്. ഫെയ്‌സ്ബുക്കിലും യുട്യൂബിലും തെറ്റായ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും. ഇത് നിയമനടപടി അര്‍ഹിക്കുന്ന പ്രവണത തന്നെയാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് കണ്ടെത്തേണ്ടതാണ്.
തന്നെപ്പറ്റി ഒരു വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റേതോ ഒരു വ്യക്തി ഇതിനെപ്പറ്റി ഒരു വിഡിയോ കണ്ടന്റ് ചെയ്തതായും അറിയുന്നു. ഇവയെല്ലാം പരിശോധിച്ച് നിയമ നടപടി എടുക്കുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കുന്നു.