Advertisment

ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണമുണ്ടാക്കിയിട്ടില്ല; പണം വാങ്ങിയത് പിണറായി അല്ല: കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്ന് കെ സുധാകരന്‍

New Update
k sudhakaran-2

തിരുവനന്തപുരം: ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണമുണ്ടാക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പണം വാങ്ങിയത് പിണറായി അല്ല.

Advertisment

പാര്‍ട്ടിക്ക് പണം കിട്ടിയെന്നാണ് തനിക്ക് കിട്ടിയ വിവരം. ലാവലിന്‍ കേസില്‍ വിധി പറയരുതെന്ന് ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്. കേസില്‍ വിധി പറയാന്‍ ജഡ്ജിമാര്‍ക്ക് ഭയമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംഘടനാശേഷി ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. നിലവിലെ സംഘടനാശേഷി കൊണ്ട് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ല. രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും കെ സുധാകരന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

Advertisment