തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസ്സില്‍ യാത്ര ചെയ്യുന്നതിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍.
സാധാരണ നേതാക്കളുടെ അന്ത്യയാത്രക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത്. കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് നവകേരള യാത്രയിലൂടെ നടക്കുന്നത്. അതിന്റെ കാലന്‍ ആണ് പിണറായി വിജയനെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ഉള്ളത് കൊണ്ടാണ് കേരളം ഇന്ന് ജീവിക്കുന്നത്. നവകേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂര്‍ത്താണ്. നവകേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാന്‍ വേണ്ടിയാണ്.
ഇതൊരു പാഴാകുന്ന യാത്രയാണ്. ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാന്‍ പോകുന്നതെന്നും അത് നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും.