തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃ സംഘടന ഉടനില്ലെന്ന് റിപ്പോര്‍ട്ട്. നാളെ നിര്‍ണായക ഇടത് മുന്നണി യോഗം ചേരും. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഉടന്‍ മാറില്ല. കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും കാത്തിരിക്കേണ്ടി വരും.
പുനസംഘടന അടുത്ത വര്‍ഷം ആദ്യം നടത്താനാണ് സിപിഐഎമ്മില്‍ ആലോചന. അടുത്തവര്‍ഷം ജനുവരി ആദ്യമാവും മാറ്റം ഉണ്ടാകുക. നവംബറിലെ പുനഃസംഘടന ഉണ്ടാകില്ല. നാളെ നടക്കുന്ന യോഗത്തില്‍ ഔദ്യോഗിക തീരുമാനം അറിയിക്കും.
മന്ത്രിമാറ്റം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎല്‍എയുള്ള നാല് പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.