/sathyam/media/media_files/8e8aWQmaSI8W8xA52n2V.jpg)
തിരുവനന്തപുരം: സേവനങ്ങള്ക്കായി കെഎസ്ഇബി ഓഫീസുകള് സന്ദര്ശിക്കേണ്ടതില്ല. ഒരു തവണ പോലും സെക്ഷന് ഓഫീസ് സന്ദര്ശിക്കാതെ, പുതിയ വൈദ്യുതി കണക്ഷന്, താരിഫ് മാറ്റല്, ഉടമസ്ഥാവകാശം മാറ്റല്, ഫേസ് മാറ്റല്, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കല് തുടങ്ങിയ സേവനങ്ങള് ഒറ്റ ഫോണ് കോളിലൂടെ ലഭ്യമാക്കുന്ന 'സേവനങ്ങൾ വാതിൽപ്പടിയിൽ' പദ്ധതി കെ എസ് ഇ ബിയുടെ എല്ലാ സെക്ഷനോഫീസുകളിലും ലഭ്യമാണ്.
സേവനത്തിനായി നിയോഗിക്കപ്പെട്ട കെഎസ്ഇബി ഉദ്യോഗസ്ഥന് ഉപഭോക്താവിന്റെ വീട്ടില് എത്തുകയും ആവശ്യമായ വിവരങ്ങള് പ്രത്യേക മൊബൈല് ആപ്പില് രേഖപ്പെടുത്തുകയും, സമര്പ്പിക്കേണ്ട രേഖകളുടെ ഫോട്ടോ സ്വയമെടുത്ത് അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന ശൈലിയാണ് അവലംബിക്കുന്നത്.
ഇതിലൂടെ വൈദ്യുതി സെക്ഷന് ഓഫീസുകള് പേപ്പര്ലെസ് ഓഫീസുകളായി മാറുവാനും ഉപഭോക്താക്കള് നല്കുന്ന വിവരങ്ങള് എക്കാലവും ഡിജിറ്റല് രേഖകളായി സൂക്ഷിച്ചു വയ്ക്കുവാനും കഴിയും. 1912 എന്ന കെ എസ് ഇ ബിയുടെ 24/7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചും 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയച്ചും 'സേവനങ്ങൾ വാതിൽപ്പടിയിൽ' ആവശ്യപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us