Advertisment

മുതലപ്പൊഴിയിൽ ശാസ്ത്രീയ പരിഹാരമില്ല; ലത്തീൻ കാത്തലിക് അസോസിയേഷൻ പദയാത്ര ഇന്ന്

മുതലപ്പൊഴിയിലെ നിർമാണ പ്രവർത്തികൾ വളരെ വേഗം പൂർത്തിയാക്കുമെന്ന് രണ്ടുമാസം മുമ്പ് സർക്കാർ അറിയിച്ചിരുന്നെങ്കിലും പണി ഒന്നും ആകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി ലത്തീൻ അതിരൂപത രംഗത്തിറങ്ങുന്നത്

muthalipozhi news 456

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശാസ്ത്രീയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് കേരള ലത്തീൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പദയാത്ര സംഘടിപ്പിക്കും. പുതുക്കുറിച്ചിയിൽ നിന്ന് മുതലപ്പൊഴി വരെയാണ് പദയാത്ര.

മുതലപ്പൊഴിയിലെ നിർമാണ പ്രവർത്തികൾ വളരെ വേഗം പൂർത്തിയാക്കുമെന്ന് രണ്ടുമാസം മുമ്പ് സർക്കാർ അറിയിച്ചിരുന്നെങ്കിലും പണി ഒന്നും ആകാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി ലത്തീൻ അതിരൂപത രംഗത്തിറങ്ങുന്നത്. മുതലപ്പൊഴിയിൽ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടാണ് കെ.എൽ.സി.എ പദയാത്ര സംഘടിപ്പിക്കുന്നത്.

വൈകിട്ട് നാല് മണിക്കാണ് മുതലപ്പൊഴിയിലേക്ക് പദയാത്ര ആരംഭിക്കുന്നത്. മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

#muthalappozhi
Advertisment