Advertisment

വി. മുരളീധരന്‍ കളവ് പറയുകയാണ്; മന്ത്രിയെന്നാൽ ഒരു സ്റ്റാറ്റസ് വേണം, എന്തും പറയാൻ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാൽ മോശമാകുമെന്ന് എം.വി ഗോവിന്ദൻ

New Update
mv govindan

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്. മന്ത്രിയെന്നാല്‍ ഒരു സ്റ്റാറ്റസ് വേണമെന്നും എന്തും പറയാന്‍ അവകാശമുണ്ടെന്ന് കരുതി പുറപ്പെട്ടാല്‍ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ കളവ് പറയുകയാണ്.

Advertisment

അര്‍ഹമായ കേന്ദ്ര വിഹിതം കേരളത്തിന് ലഭിക്കുന്നില്ല. കൃത്യമായ മറുപടിയില്ലാതെ വെറുതെ ഓരോന്നു വിളിച്ചു പറയുകയാണ് മന്ത്രി.

കേന്ദ്ര വിഹിതം ആരുടെയും ഔദാര്യമല്ലെന്ന് ഓര്‍ക്കണം. റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ തന്നിട്ടില്ല. ഇവിടത്തെ ധൂര്‍ത്ത് കണ്ടുപിടിക്കാന്‍ സി&എജി ഉണ്ട്. കണ്ടുപിടിക്കട്ടെ, ആര്‍ക്കാണ് അതില്‍ തര്‍ക്കമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പെരുമാറുന്നത്. പ്രതികരണങ്ങള്‍ കേട്ടാല്‍ അങ്ങനെയാണ് തോന്നുക. ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

Advertisment