Advertisment

തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലേക്ക് പുതിയ വിമാന സര്‍വ്വീസ്

തുടക്കത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അര്‍ദ്ധരാത്രി 12ന് തിരിച്ചു പോകും. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
malaysian airlines.jpg

ശംഖുംമുഖം: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് പുതിയ സര്‍വീസ് തുടങ്ങുന്നു. മലേഷ്യ എയര്‍ലൈന്‍സിന്റെ പുതിയ സര്‍വീസ് നവംബര്‍ 9ന് ആരംഭിക്കും.  ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. തുടക്കത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അര്‍ദ്ധരാത്രി 12ന് തിരിച്ചു പോകും. 

Advertisment

മലേഷ്യ എയര്‍ലൈന്‍സ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലണ്ട്, നോര്‍ത്ത് അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി സൗകര്യവുമുണ്ട്.  ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികള്‍ ഉള്‍പ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. കേരളത്തിലെ ട്രാവല്‍, ടൂറിസം മേഖലകള്‍ക്കും ഈ സര്‍വീസ് ഉണര്‍വ്വേകും. 

ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മലേഷ്യയില്‍ ജോലി ചെയ്യുന്ന തെക്കന്‍ തമിഴ്‌നാട്ടുകാര്‍ക്കും ഈ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്നാണ്  കണക്ക് കൂട്ടൽ.

 

latest news malaysia
Advertisment