Advertisment

അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണം: ഒരിക്കലും അത്തരം ഒരു വേദിയില്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെ്ന്ന് മന്ത്രി ആര്‍.ബിന്ദു

New Update
സംസ്ഥാനത്ത് എൻസിസി കേഡറ്റുകളുടെ റിഫ്രഷ്‌മെന്റ് അലവൻസ് ഉയർത്തി: ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ പറഞ്ഞ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍.ബിന്ദു. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്ഫുരണമാണെന്നും ഒരിക്കലും അത്തരം ഒരു വേദിയില്‍ നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നെന്നും മന്ത്രി പറഞ്ഞു.

Advertisment

''അത്തരമൊരു പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളില്‍ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്പുരണമാണത്.

അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ'' മന്ത്രി ബിന്ദു പറഞ്ഞു. 

പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം.

ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്‌പെഷല്‍ ജൂറി അവാര്‍ഡിനെയും വിമര്‍ശിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

Advertisment