Advertisment

കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

rain

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യുനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനു മുകളിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്.

മധ്യ കിഴക്കന്‍ ആന്‍ഡമാന്‍ കടലിനും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment