Advertisment

മന്ത്രിസഭാ പുനസംഘടന ഉണ്ടായാൽ അത് കേരളത്തിൻറെ ചരിത്രത്തിലെ ആദ്യ മന്ത്രിപദവി വീതംവയ്പായി മാറും ! 2 എംഎൽഎമാരുടെ മാത്രം ഭൂരിപക്ഷത്തിൽ ആടിയുലഞ്ഞു നിന്നിട്ടും മന്ത്രിമാരെ വീതംവയ്ക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകാതിരുന്നിടത്ത് 99 എംഎൽഎമാരുടെ ഭൂരിപക്ഷം ഉണ്ടായിട്ടും 4 മന്ത്രിമാർക്ക് പദവി വീതംവച്ചു നല്‍കുന്ന തരംതാണ കീഴ്വഴക്കവുമായി ഇടതു സർക്കാർ. വർഷാവർഷം അധ്യക്ഷന്മാർ മാറുന്ന പഞ്ചായത്തുകളിലെ കീഴ്വഴക്കം ഇനി സംസ്ഥാന സർക്കാരുകൾക്കും ശാപമായി മാറുമോ ?

നിലവിലെ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മാറി കോൺഗ്രസ് - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേശ് കുമാറും മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എൽജെഡിയുടെ കെ.പി മോഹനൻ ആർഎസ്‌പി കോവൂർ വിഭാഗം നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവരും മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്തുണ്ട്.

ramachandran kadannappally mathew t thomas pinarai vijayan kb ganesh kumar

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി മന്ത്രി പദവിയിൽ വീതംവയ്പ്പിന് കേരളത്തിൽ കളമൊരുങ്ങുകയാണ്. പിണറായി സർക്കാരിൽ മന്ത്രിസഭാ അഴിച്ചുപണി നടന്നാൽ കേരളത്തിലാദ്യമായി പഞ്ചായത്ത്, നഗരസഭാ അധ്യക്ഷ പദവികളിലെ വീതംവയ്പ്പ് മാതൃകയിൽ 4 ഘടകകക്ഷി മന്ത്രിമാർ രണ്ടരവർഷ കാലാവധി പൂർത്തിയാക്കി പകരക്കാർ ചുമതലയേൽക്കും.

Advertisment

നിലവിലെ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മാറി കോൺഗ്രസ് - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേശ് കുമാറും മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എൽജെഡിയുടെ കെ.പി മോഹനൻ ആർഎസ്‌പി കോവൂർ വിഭാഗം നേതാവ് കോവൂർ കുഞ്ഞുമോൻ എന്നിവരും മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി രംഗത്തുണ്ട്.


എൻസിപിയിൽ മുൻധാരണ പ്രകാരം എ.കെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്ന ആവശ്യം തോമസ് കെ തോമസ് എംഎൽഎയും ഉന്നയിച്ചിട്ടുണ്ട്. ഇതേ ആവശ്യം ജനതാദളിലുമുണ്ട്. കെ. കൃഷ്ണൻകുട്ടിയെ മാറ്റി മാത്യു ടി തോമസിനെ മന്ത്രിയാക്കണമെന്നാണ് ജനതാദളിലെ ധാരണ.

ഇതിൽ രണ്ടെണ്ണം ഒറ്റ ഘടകകക്ഷികൾ തമ്മിലുള്ള വച്ചുമാറ്റവും രണ്ടെണ്ണം ഘടകകക്ഷികൾക്കുള്ളിൽ എംഎൽഎമാർ തമ്മിലുള്ള മാറ്റവുമാണ്.

നിയമസഭയിലെ കേവലഭൂരിപക്ഷമായ 71ന് പകരം 99 സീറ്റുകൾ നൽകി ജനം ഭരണത്തുടർച്ച നൽകിയ സർക്കാരാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റുമാരെ മാറ്റുന്ന ലാഘവത്തോടെ മന്ത്രിമാരെ വീതംവയ്പ്പിലൂടെ മാറ്റി പ്രതിഷ്ഠിക്കുന്നത്.


കേവല ഭൂരിപക്ഷത്തിന് ശേഷം രണ്ട് എംഎൽഎമാരുടെ മാത്രം പിന്തുണയുണ്ടായിരുന്ന മുൻ യുഡിഎഫ് സർക്കാർ പോലും ഭരണം പിടിച്ചുനിർത്തേണ്ട ഗതികേട് ഉണ്ടായിരുന്നിട്ടുപോലും ഈ അല്പത്തരത്തിനു മുതിർന്നിരുന്നില്ല. മാത്രമല്ല, അന്ന് ഇടതുപക്ഷത്തു നിന്നും കൂറുമാറി യുഡിഎഫിലെത്തിയ ശെൽവരാജ് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതുമില്ല, യുഡിഎഫ് കൊടുത്തതുമില്ല.


സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് ഒട്ടും ഗുണപരമായ ഒരു രീതിയല്ല അതെന്നന്നതാണ് ഏറ്റവും പ്രധാനം. വകുപ്പുകളിൽ നിന്നും മന്ത്രിമാർ മാറ്റി പ്രതിഷ്ഠിക്കപ്പെടുമ്പോൾ ആ വകുപ്പുകളുടെ ഭരണത്തുടർച്ചയാണ് നഷ്ടമാകുന്നത്. ഇപ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതാണ്. മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒരു വർഷം ഒരു അധ്യക്ഷൻ വീതമാണ്.

ഇതാണ് സ്ഥിതിയെങ്കിൽ സംസ്ഥാന സർക്കാരിലും ഇതുതന്നെയാകും അവസ്ഥ. അടുത്ത സർക്കാർ വരുമ്പോഴും എംഎൽഎമാരും ഘടകകക്ഷികളും മന്ത്രിസ്ഥാനം വച്ച് വിലപേശും.

മാത്രമല്ല ഏറ്റവും ശ്രദ്ധേയമായ വസ്തുത യുഡിഎഫ് സർക്കാർ ഏകാംഗ പാർട്ടികളെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റിനിർത്തുന്നത് പോലും പരിഗണിച്ചിരുന്നു എന്ന് പറയുന്നിടത്താണ് ഇപ്പോൾ 99 സീറ്റും മുഖ്യ ഭരണകക്ഷിക്ക് കേവല ഭൂരിപക്ഷത്തിനടുത്ത് എംഎൽഎമാരും ഉള്ളപ്പോൾ കാണിക്കുന്ന ഈ അധികാര വീതംവയ്പ്.

വീതംവയ്പ് സംബന്ധിച്ച് മുൻ ധാരണകൾ ഉണ്ടായിരുന്നെന്ന വാർത്തകൾ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ സ്ഥിരീകരിച്ചിട്ടുമുണ്ട്.

 

Advertisment