തിരുവനന്തപുരം: കർഷക കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. രാജ്ഭവന് മുന്നിൽ തിങ്കളാഴ്ച്ച രാവിലെ നടന്ന പ്രതിഷേധമാർച്ച് കോൺഗ്രസ് എസ്.സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉൽഘാടനം ചെയ്തു.
ഇന്ത്യയിലെ കാർഷിക മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും കാർഷിക നയം പുനപരിശോധിക്കണമെന്നും കേരളത്തിന് നൽകാനുള്ള കുടിശിക ഉടൻ നൽകണമെന്നും, കേന്ദ്രസർക്കാർ കാണിക്കുന്ന തെറ്റായ നയങ്ങൾ തിരുത്താൻ മോഡി സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപെട്ടു.
കർഷക കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് ശ്രീകാര്യം പ്രസന്ന കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് എസ് സംസ്ഥാനജനറൽ സെക്രട്ടറിമാരായ വി ആർ വത്സൻ, ഐ ഷിഹാബുദ്ദീൻ, കെ എസ് അനിൽ, മാത്യൂസ് കോഴച്ചേരി, ഉഴമലക്കൾ വേണുഗോപാൽ, ജോർജ് കുട്ടി മാഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പാളയം രാജൻ, എഐസിസി മെമ്പർ സന്തോഷ് ലാൽ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവര്‍ സംസാരിച്ചു.