തിരുവനന്തപുരം: വർക്കലയിലെ ശിവഗിരി മഠം എന്നും നാടിന്റെ മതേതരത്വത്തിന്റെയും മനസ്സമാധാനത്തിന്റെയും മണ്ണാണ്. നാളിതുവരെയും അവിടെ ചെന്ന് കേറുന്ന ഏതൊരു മനുഷ്യന്റെയും മനസ്സിൽ സ്വമേധയാ ചിന്തിക്കുന്ന ഒരു കാര്യമാണെന്നും. അവിടെ എവിടെ നോക്കിയാലും അത്തരത്തിലുള്ള സന്ദേശമാണ് എഴുതിവെച്ചിട്ടുള്ളത് എന്നും അവിടെ ചെന്ന് കേറുന്ന ആർക്കും കണ്ണുകൊണ്ട് കണ്ടും ഹൃദയംകൊണ്ട് ചിന്തിച്ച് മനസ്സിലാക്കാവുന്നതുമാണെന്നും കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ പറഞ്ഞു.
സ്വാമി ശാശ്വതീകാനന്ദ ആ മഠത്തിന് നൽകിയ സേവനം ഈ അവസരത്തിൽ ഓർത്തുപോകുന്നു. സ്വാമി ശാശ്വതിയാനന്ദയെ നേരിൽ കാണുന്നത് 1994 ൽ ലോ അക്കാദമിയിൽ ഒരു അഡ്മിഷനുമായി ബന്ധപ്പെട്ട് ശുപാർശിക്കു വേണ്ടിയായിരുന്നു.
അന്ന് അദ്ദേഹത്തിന്റെ മുഖത്ത് കണ്ട ഈശ്വര ചൈതന്യം ഇന്നും ഓർത്തു പോകുന്നു. അന്ന് അദ്ദേഹം തന്ന കത്തിൽ കുറിച്ച വാക്കുകൾ - "ഈ കത്തുമായി വരുന്ന ഷിഹാബുദ്ദീനെ സഹായിച്ചാൽ ഉപകാരമായിരിക്കും വിവരം നേരിൽ പറയും" എന്ന് സ്നേഹപൂർവ്വം സ്വാമി ശാശ്വതികാനന്ദ.
ഇന്നും ആ കത്ത് ഓർമ്മയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇന്നും ആ മഠത്തിൽ വരുന്ന ആർക്കും ആഹാരം സൗജന്യമായി ലഭിക്കും. അതിനുവേണ്ടി തന്നെ ഊട്ടുപുര അവിടെ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
അവിടെ ചെന്നു കേറുമ്പോൾ കിട്ടുന്ന ഊഷ്മളമായ സ്നേഹവും സന്തോഷകരമായ സഹകരണവും ഹൃദയത്തെ വല്ലാതെ ആകർഷിക്കാറുണ്ട്. വർക്കലയിലെ ശിവഗിരി മഠം ലോകത്തിന് എന്നും ഒരു സ്നേഹ സന്ദേശമായി, മതസൗഹാർദ്ദത്തിന്റെയും മനസമാധാനത്തിന്റെയും ഒരു മടിത്തട്ടായി നിലകൊള്ളട്ടെ എന്നും ഷിഹാബുദ്ദീന്‍ ആശംസിച്ചു.