Advertisment

നികുതി വർദ്ധിപ്പിക്കാതെ വരുമാനവർദ്ധനയ്ക്ക്  പ്രീ - ബഡ്ജറ്റ് ചർച്ചയിൽ സിജിഡിഎ നിർദ്ദേശങ്ങൾ സമർപ്പിച്ചു; നിർദ്ദേശങ്ങൾ അടുത്ത ബഡ്ജറ്റിൽ പരിഗണിക്കും - ധനമന്ത്രി കെ.എൻ ബാലഗോപാൽ

New Update
free budject discussion

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നടന്ന 2024-25 പ്രീ ബഡ്ജറ്റ് ചർച്ചയിൽ കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ എന്നീ സംഘടനകൾ നിർദ്ദേശങ്ങളും മലബാറിന്റെ  ആവശ്യങ്ങളും ഉൾക്കൊള്ളിച്ച്  തയ്യാറാക്കി അവതരിപ്പിച്ച നിവേദനങ്ങൾ കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണിയിൽ നിന്നും സ്വീകരിക്കുന്നു.

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങളിലില്ലാത്ത നികുതി സെസ് ഒഴിവാക്കി അവിടുത്തെ വിലയുമായി ഏകീകരിച്ച് പെട്രോൾ, ഡീസൽ കള്ളക്കടത്ത് തടയുക, വിവിധ കേസുകളിൽ സർക്കാർ പിടിച്ചെടുക്കുന്ന വാഹനങ്ങളും സാമഗ്രികളും തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാൻ ലേലം ചെയ്ത് ഖജനാവിലേക്ക് മുതൽ കൂട്ടുക, നദികളിലും ഡാമുകളിലും വർഷങ്ങളായി അടിഞ്ഞു കിടക്കുന്ന മണൽ ലേലം ചെയ്തു വിൽക്കുക ഉൾപ്പെടെ നികുതി വർധിപ്പിക്കാതെ നികുതിയയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കാനുള്ള 20 പ്രായോഗിക നിർദ്ദേശങ്ങൾ കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടുമായ ഷെവലിയാർ സി.ഇ ചാക്കുണ്ണി, സിജിഡിഎ സെക്രട്ടറി എം.എൻ ഉല്ലാസൻ എന്നിവർ പ്രി-ബഡ്ജറ്റ് ചർച്ചയിൽ അവതരിപ്പിച്ചു. 

Advertisment

pre budject discussion

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ ലയം ഹാളിൽ നടന്ന ചർച്ചയിൽ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ ഐഎഎസ്, എസ് ജി എസ് ടി കമ്മീഷണർ അജിത്ത് പട്ടീൽ ഐഎഎസ്, സ്പെഷ്യൽ സെക്രട്ടറി ഫിനാൻസ് മിർ മുഹമ്മദ് ഐഎഎസ്, അഡീഷണൽ കമ്മീഷണർ എസ് ജി എസ് ടി, എസ്. അബ്രഹാം റെൻ ഐആർഎസ്, വിവിധ സംഘടന പ്രതിനിധികൾ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവർ പങ്കെടുത്തു.

keraleeyam add-2

 

Advertisment