തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ മൂന്നാം തവണയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്ത് മണിക്കൂർ ആണ് കൊച്ചി ഇ ഡി ഓഫീസിൽ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ചോദ്യം ചെയ്തത്. വീണ്ടും ഇ ഡിക്ക് മുമ്പിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ഹാജരാകാൻ ഭാസുരാംഗന് ഇ ഡി നോട്ടീസ് നൽകിയേക്കും.