Advertisment

സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല, പരിശോധിച്ചതില്‍ 94 സാംപിളുകള്‍ കൂടി നെഗറ്റീവാണെന്ന് മന്ത്രി

nipah wayanadu

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരിശോധിച്ചതില്‍ 94 സാംപിളുകള്‍ കൂടി നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഐഎംസിഎച്ചില്‍ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകള്‍ ചികിത്സയിലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

Advertisment