Advertisment

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഭരണസിമിതി അറിയാതെ വലിയ വായ്പകള്‍ പാസാക്കി, വലിയ വായ്പകളൊന്നും ഞങ്ങള്‍ ഒപ്പിട്ടിരുന്നില്ല: സിപിഎം ചതിച്ചെന്ന് സിപിഐ

New Update
' കിട്ടിയോ ' തേങ്ങലുകൾക്ക് അമ്പതാം പിറന്നാൾ ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്ത പേരിൽ കുറെ പേരെ കിട്ടി, ഷാജഹാന്റെ കൊലയിലും ചിലരെ കിട്ടി. മാർക്കിട്ട് കയറി റാങ്ക് നേടിയിട്ടും ജോലി കിട്ടിയില്ല. ആസാദ് കശ്മീരിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല, അത്യുഗ്ര ശബ്ദത്തിന്റെ ഉടമയെയും കിട്ടിയില്ല, സഹകരണ ബാങ്കുകൾ തകർത്തവരെയും കിട്ടിയില്ല.  ഇനി കിട്ടുമോ .. ആവോ ? - ദാസനും വിജയനും എഴുതുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം ചതിച്ചെന്ന് സിപിഐ നേതാക്കളായ മുന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. സിപിഎം ജില്ലാകമ്മിറ്റി അംഗമായിരുന്ന സി.കെ.ചന്ദ്രനാണു ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

Advertisment

ഭരണസിമിതി അറിയാതെ വലിയ വായ്പകള്‍ പാസാക്കി. അവ പിന്നിട് മിനുറ്റ്‌സില്‍ എഴുതിച്ചേര്‍ക്കുകായിരുന്നെന്ന് ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലെ സിപിഐ പ്രതിനിധികളായിരുന്ന സുഗതന്‍, ലളിതന്‍ എന്നിവര്‍ പ്രതികരിച്ചു.

'മുതിര്‍ന്ന സിപിഎം നേതാക്കളെ രക്ഷിക്കുന്നതിനായി ഞങ്ങളെ ബലിയാടാക്കുകയായിരുന്നു. വലിയ വായ്പകളൊന്നും ഞങ്ങള്‍ ഒപ്പിട്ടിരുന്നില്ല. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ കണ്ടിട്ടില്ല. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ രഹസ്യമായിട്ടാണ് പാസാക്കിയത്. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനുറ്റ്‌സില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.

ബാങ്ക് സെക്രട്ടറി സുനില്‍കുമാറിനും ബിജു കരീമിനും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. ശരിക്കും ഞങ്ങളെ ചതിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ഞങ്ങള്‍ ഒരു പങ്കും വഹിച്ചിട്ടില്ല. തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോള്‍ ബാങ്ക് പ്രസിഡന്റ് അവഗണിച്ചു.

'' ഇരുവരും പ്രതികരിച്ചു. മൂന്നു പേരാണ് സിപിഐ പ്രതിനിധികളായി ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് 8.5 കോടി രൂപയുടെ റവന്യു റിക്കവറിയുടെ നോട്ടിസും വന്നിട്ടുണ്ട്. 

Advertisment