Advertisment

തൃശൂർ ചിയ്യാരത്ത് വീണ്ടും ബസ് അപകടം: രണ്ട് വിദ്യാർത്ഥികളടക്കം  18 പേർക്ക് പരിക്കേറ്റു

New Update
Accident

തൃശ്ശൂർ: തൃശൂർ കണിമംഗലം ചിയ്യാരത്ത് വീണ്ടും ബസ് അപകടം.രണ്ട് വിദ്യാർത്ഥികളടക്കം  18 പേർക്ക് പരിക്കേറ്റു. ബസിന് പുറകിൽ മറ്റൊരു ബസ് ഇടിച്ചായിരുന്നു അപകടം.

Advertisment

ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു  അപകടം. കോടാലി, ഊരകം തൃശൂർ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകിൽ തൃശൂർ,ചേർപ്പ്  തൃപ്രയാർ റൂട്ടിലോടുന്ന ക്രെെസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു.

 

accident
Advertisment