തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം വീണ്ടും തൃശൂരിൽ. തൃശൂരിലും കൊച്ചിയിലുമായി ഒമ്പത് ഇടത്താണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. ഒന്നാം പ്രതി സതീശ് കുമാറിന്‍റെ ബിനാമിയെന്ന് പറയപ്പെടുന്നവരുടെ വീടുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. സതീശ് കുമാർ കള്ളപണം വെളുപ്പിച്ചത് അയ്യന്തോൾ ബാങ്കിലാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് സതീശന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു