തൃശൂർ: യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കുന്നംകുളം തെക്കേപ്പുറം കരയിൽ ചെറുപറമ്പിൽ വീട്ടിൽ അഞ്ജു ലാൽ (31), ഗുരുവായൂർ ചാവക്കാട് പാലിയം റോഡ് മുസ്ലിം വീട്ടിൽ ഷറഫുദ്ദീൻ (33), കോട്ടപ്പടി പൊക്കക്കില്ലത്ത് വീട്ടിൽ ഷിഹാബുദ്ദീൻ (26), ചാവക്കാട് പലിയൂർ കൊട്ടാരപാട്ടിൽ വീട്ടിൽ യദുകൃഷ്ണ (19) എന്നിവരെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
നാലുപേരും ചേർന്ന് പ്രതിയായ അഞ്ജുലാലിന്റെ സഹോദരി ഭർത്താവിനെയാണ് തട്ടികൊണ്ട് പോയത്. അഞ്ജുലാലിന്റെ ഭാര്യ ഇയാളുടെ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കൂടാതെ ഇവർ വിവാഹമോചന കേസും നൽകിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ട് പോയതിന് കാരണമെന്നാണ് പോലീസിന്റെ സിഗമനം.
ഇൻസ്പെക്ടർ വിശ്വംഭരൻ, എസ് ഐ മാരായ എം അനീഷ്, ടി കെ രാജീവ് , എസ് ഐ ആൻറണി ജയ്സൺ, സി പി ഒ മാരായ ആൻറണി അനീഷ്, അഞ്ജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.