അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നേയും മുന്‍ മന്ത്രി എ സി മൊയിതീനേയും ലക്ഷ്യംവെക്കുകയാണെന്നും മൊഴികള്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും എം കെ കണ്ണന്‍ പ്രതികരിച്ചിരുന്നു. ആദ്യ തവണ ചോദ്യം ചെയ്തപ്പോള്‍ ഇ ഡി മാനസികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി, തല്ലിയില്ലെന്നേയുള്ളൂ, അവരുദ്ദേശിക്കുന്ന രീതിയില്‍ ഉത്തരം പറയാന്‍ പറ്റില്ലെന്ന് പറഞ്ഞുവെന്നുമായിരുന്നു എം കെ കണ്ണന്‍ പ്രതികരിച്ചത്. കരുവന്നൂരുമായി യാതൊരു ബന്ധവുമില്ല. കൃത്യമായ ബിജെപി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വേട്ടയാണ് നടക്കുന്നത്. ചില കോണ്‍ഗ്രസുകാരും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എം കെ കണ്ണന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.