Advertisment

പൊലീസ്‌ വേഷം ചമഞ്ഞ് ജോലി തട്ടിപ്പ്; പ്രതികൾക്കായി അന്വേഷണം

പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞു.

thrissure theft news police

തൃശൂർ: പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർക്കായി അന്വേഷണം. പൊലീസ്‌ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് രാജലക്ഷ്മി ആളുകളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞു.

ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ പ്രതികളായ രാജലക്ഷ്മി, ലക്ഷ്മി എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്കായി തൃശൂർ, പത്തനംതിട്ട കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

#police
Advertisment