Advertisment

എ.സി. മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സഹകരിക്കണം: കേന്ദ്രം വേട്ടയാടുന്നുവെന്ന പതിവു ക്യാപ്‌സ്യൂളുമായി എം.വി.ഗോവിന്ദന്‍ വരരുതെന്ന് മുരളീധരന്‍

MURALIDHARAN

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സഹകരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. 

Advertisment

കേന്ദ്രം വേട്ടയാടുന്നുവെന്ന പതിവു ക്യാപ്‌സ്യൂളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വരരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പുത്തൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

'ബലിയാടാക്കി എന്ന് ഇനി പറയുന്നതില്‍ കാര്യമില്ല. സംസ്ഥാന നേതൃത്വം അഴിമതിക്കു കൂട്ടുനിന്നുവെന്ന് ബാങ്ക് ഡയറക്ടര്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി കേന്ദ്രത്തെ കുറ്റം പറയാനാകില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ പാവപ്പെട്ട ജനങ്ങളുടെ ജീവിതം തകര്‍ത്ത പാര്‍ട്ടി എന്ന് ജനം ഈ പാര്‍ട്ടിയെ വിലയിരുത്തും'- വി.മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടത്തുന്ന തട്ടിപ്പില്‍നിന്നു കിട്ടുന്ന തുക കൂടുതല്‍ പേര്‍ക്ക് വീതം വയ്ക്കാനാണ് രണ്ടരക്കൊല്ലം കൂടുമ്പോള്‍ മന്ത്രിസഭാ വികസനം നടത്തുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

Advertisment