വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം, സര്‍ക്കാര്‍ ഓഫീസ് അടിച്ചുതകര്‍ത്തു; പോസ്റ്ററുകള്‍ പതിച്ചു

New Update
maoist

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്ഡിസി ഓഫീസ് സായുധ സംഘം അടിച്ചുതകര്‍ത്തു. ഓഫീസില്‍ പോസ്റ്ററുകള്‍ പതിച്ചു. സംഭവത്തിന് പിന്നാലെ  മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

Advertisment

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറംഗ സായുധ സംഘമാണ് ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി അല്‍പ്പനേരം ആശയവിനിമയം നടത്തിയ ശേഷമാണ് ഓഫീസിലെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തത്.

തുടര്‍ന്ന് ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകള്‍. 

പിന്നാലെ തൊട്ടടുത്തുള്ള കാട്ടിലേക്ക് മറഞ്ഞ സംഘത്തിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ തണ്ടര്‍ബോള്‍ട്ടാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.

Advertisment