വയനാട്ടിൽ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു; ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
kerala police jeep news

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

Advertisment

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഉടന്‍തന്നെ ഇക്കാര്യം പ്രധാന അധ്യാപകന് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisment